Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opposition Disrupts

സ​ഭാന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷം; പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രേ മ​ന്ത്രി​മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ മ​​​ന്ത്രി വി.​​​എ​​​ൻ.​​​ വാ​​​സ​​​വ​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ​​​യും നി​​​യ​​​മ​​​സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. രാ​​​വി​​​ലെ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ മ​​​ന്ത്രി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള സ​​​മ​​​രം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞു.

വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തെ​​​ന്നും സോ​​​ണി​​​യാ​​​ ഗാ​​​ന്ധി​​​യെയും പ്രി​​​യ​​​ങ്കാ​​​ഗാ​​​ന്ധി​​​യെയും അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ മ​​​ന്ത്രി​​​മാ​​​ർ ത​​​ന്നെ രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നും വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​തി​​​നി​​​ടെ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളും ബാ​​​ന​​​റു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​നു മു​​​ന്നി​​​ലേക്കു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി ചെ​​​ന്നു. ഭ​​​ര​​​ണ​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളും പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റു. ഇ​​​തി​​​നി​​​ടെ പി.​​​ രാ​​​ജീ​​​വ​​​ട​​​ക്ക​​​മു​​​ള്ള മ​​​ന്ത്രി​​​മാ​​​ർ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി.

മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷാ​​​യി​​​രു​​​ന്നു വി.​​​ഡി.​​​ സ​​​തീ​​​ശ​​​നെ​​​തി​​​രേ ആ​​​ദ്യം വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ്പീ​​​ക്ക​​​റെ ബാ​​​ന​​​ർ കൊ​​​ണ്ടു മ​​​റ​​​ച്ചു പ്ര​​​തി​​​പ​​​ക്ഷം അ​​​ന്ധ​​​നാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രം​​​ഗം സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​ലേ​​​ക്കു ചാ​​​ടി​​​ക്ക​​​യ​​​റി. നേ​​​ര​​​ത്തേ ഈ ​​​അം​​​ഗം ഹൈ ​​​ജം​​​പി​​​നു പോ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ആ ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​ലി​​​യ നി​​​ല​​​യി​​​ൽ എ​​​ത്തു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​ന്‍റെ നേ​​​താ​​​വാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മാ​​​റി​​​യെ​​​ന്നും മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു സ​​​മ​​​നി​​​ല തെ​​​റ്റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി പി.​​​ രാ​​​ജീ​​​വി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. സ​​​തീ​​​ശ​​​ൻ ബി​​​ജെ​​​പി​​​യു​​​ടെ നാ​​​വാ​​​യി മാ​​​റു​​​ന്നു. ഞാ​​​ൻ ഞാ​​​ൻ ഞാ​​​ൻ എ​​​ന്ന ഒ​​​റ്റ വി​​​കാ​​​രം മാ​​​ത്ര​​​മാ​​​ണു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നു​​​ള്ള​​​ത്. മ​​​റ്റാ​​​രെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റ​​​ല്ലെ​​​ന്നും രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

ഇ​​​തി​​​നി​​​ടെ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തെ​​​ത്തി. നേ​​​ര​​​ത്തേ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലെ യോ​​​ഗ​​​ത്തി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ത​​​നി​​​ക്കെ​​​തി​​​രേ ത​​​രം​​​താ​​​ണ പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യി​​​ട്ടും ഒ​​​രു മ​​​ന്ത്രി​​​പോ​​​ലും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തി​​​രേ മോ​​​ശം പ​​​ദ​​​പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യി​​​ല്ല. അ​​​താ​​​ണു ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തു​​​ള്ള​​​വ​​​രു​​​ടെ അ​​​ന്ത​​​സ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ്പീ​​​ക്ക​​​റെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്ന​​​തെ​​​ന്നും ക​​​ന​​​ഗോ​​​ലു​​​വി​​​ന്‍റെ ഉ​​​പ​​​ദേ​​​ശം കേ​​​ട്ടി​​​ട്ടാ​​​ണോ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു.

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ അ​പ​ല​പി​ച്ച് പ്ര​മേ​യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം അ​​​ക്ര​​​മം കാ​​​ട്ടി​​​യ​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ചു മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ് സ​​​ഭ​​​യി​​​ൽ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​യ​​​ത് സ​​​മീ​​​പ​​​കാ​​​ല​​​ത്തെ​​​ങ്ങു​​​മി​​​ല്ലാ​​​ത്ത അ​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണെ​​​ന്നും ര​​​ണ്ട് പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ സ്പീ​​​ക്ക​​​റു​​​ടെ വേ​​​ദി​​​യി​​​ലേ​​​ക്ക് ചാ​​​ടി​​​ക്ക​​​യറി യെന്നും മ​​​റ്റ് നി​​​ര​​​വ​​​ധി അം​​​ഗ​​​ങ്ങ​​​ൾ ഡ​​​യ​​​സി​​​ലേ​​​ക്ക് ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നും അ​​​ക്ര​​​മാ​​​സ​​​ക്ത​​​രാ​​​യ പ്ര​​​തി​​​പ​​​ക്ഷം വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡി​​​നെ ആ​​​ക്ര​​​മി​​​ച്ചെ​​​ന്നും രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു. സ​​​ഭ​​​യി​​​ൽ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു.

സ്പീ​​​ക്ക​​​റു​​​ടെ മു​​​ഖം മ​​​റ​​​ച്ച് ബാ​​​ന​​​റു​​​യ​​​ർ​​​ത്തി. ച​​​ട്ട​​​വി​​​രു​​​ദ്ധ​​​വും ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റേ​​​ത്. സ​​​ഭ​​​യു​​​ടെ അ​​​ന്ത​​​സി​​​ന് ക​​​ള​​​ങ്ക​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ അ​​​ക്ര​​​മ​​​ങ്ങ​​​ളെ സ​​​ഭ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തി​​​രി​​​ച്ച​​​ടി​​​ച്ച് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മ​​​ന്ത്രി​​​മാ​​​രു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് അ​​​തേ രീ​​​തി​​​യി​​​ൽ ത​​​ന്നെ തി​​​രി​​​ച്ച​​​ടി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ. സ​​​ഭ​​​യി​​​ലെ കം​​​പ്യൂ​​​ട്ട​​​ർ അ​​​ടി​​​ച്ചുപൊ​​​ട്ടി​​​ച്ച​​​തും ക​​​സേ​​​ര എ​​​ടു​​​ത്തെ​​​റി​​​ഞ്ഞ​​​തും ആ​​​രാ​​​ണെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ ക​​​ണ്ട​​​താ​​​ണെ​​​ന്നും ബി​​​ജെ​​​പി​​​യെ സു​​​ഖി​​​പ്പി​​​ക്കാ​​​ൻ ഇ​​​ര​​​ട്ട​​​ത്താ​​​പ്പു ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​രാ​​​ണെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​ന​​​സി​​​ലാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

വം​​​ശ​​​ഹ​​​ത്യ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​റി​​​നെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് അ​​​ദ്ദേ​​​ഹം ത​​​ന്‍റെ ആ​​​ത്മാ​​​ർ​​​ഥ സു​​​ഹൃ​​​ത്താ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​ത് എം.​​​ബി.​​​രാ​​​ജേ​​​ഷാ​​​ണെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. ഗോ​​​ൾ​​​വാ​​​ൾ​​​ക്ക​​​റു​​​ടെ ചി​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വ​​​ണ​​​ങ്ങി​​​നി​​​ന്നു​​​വെ​​​ന്ന മ​​​ന്ത്രി രാ​​​ജേ​​​ഷി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നോ​​​ടു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണു അ​​​നു​​​രാ​​​ഗ് ഠാ​​​ക്കൂ​​​റി​​​ന്‍റെ പേ​​​ര് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ​​​ഭ​​​യി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​ത്.

വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡി​​​നെത​​​ല്ലി​​​യെ​​​ന്ന​​​തു ശ​​​രിത​​​ന്നെ:സ്പീ​​​ക്ക​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ഭ​​​യി​​​ൽ ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ ഒ​​​രു പ്ര​​​തി​​​പ​​​ക്ഷാം​​​ഗം വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡി​​​നെ ബാ​​​ന​​​ർ കെ​​​ട്ടി​​​യ ക​​​ന്പു​​​കൊ​​​ണ്ടു ത​​​ല്ലി​​​യെ​​​ന്ന​​​തു ശ​​​രി​​​ത​​​ന്നെ​​​യാ​​​ണെ​​​ന്നു സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ.​​​ ഷം​​​സീ​​​ർ. ആ ​​​അം​​​ഗ​​​ത്തി​​​ന്‍റെ പേ​​​രു പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ബ​​​ഹു​​​മാ​​​ന​​​ക്കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ പ​​​റ​​​യേ​​​ണ്ടി വ​​​ന്നാ​​​ൽ താ​​​ന​​​തു പ​​​റ​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​തി​​പ​​ക്ഷം വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡി​​​നെ ആ​​​ക്ര​​​മി​​​ച്ചി​​​ല്ലെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ർ.

Latest News

Corehub Up